ദീപാവലി നാളില്‍ കാര്‍ത്തിയുടെ പുതിയ സിനിമക്ക് തുടക്കം


NOVEMBER 15, 2020, 5:25 AM IST

ചെന്നൈ: പ്രദര്‍ശന സജ്ജമായ സുല്‍ത്താനു ശേഷം കാര്‍ത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ- റെക്കോര്‍ഡിങ്ങോടെ ദീപാവലി നാളില്‍ ചെന്നൈയില്‍ തുടക്കം കുറിച്ചു. കഥയും പ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്ന കാര്‍ത്തി ഇക്കുറി കൈകോര്‍ക്കുന്നത് 'ഇരുമ്പു തിരൈ','ഹീറോ' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍  പി എസ് മിത്രനൊപ്പമാണ്. ഈ ഒത്തുചേരല്‍ തന്നെ ആരാധകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ നിര്‍മ്മിക്കുന്നത് പ്രിന്‍സ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ്. ബ്രമ്മാണ്ട ചിത്രമായി അണിഞ്ഞൊരുങ്ങുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ്. ജോര്‍ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രത്തിലെ നായിക, മറ്റു അഭിനേതാക്കള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

Other News