ശരവണ സ്റ്റോഴ്‌സിന്റെ ഉടമ ശരവണന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു


DECEMBER 2, 2019, 2:01 PM IST

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്‌സിന്റെ ഉടമ ശരവണന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചെന്നൈ എ.വി.എം സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പൂജ നടന്നു. ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജന്‍ഡ് ശരവണന്‍ എന്നറിയപ്പെടുന്ന ശരവണന്‍ അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹന്‍സിക എന്നിവര്‍ക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 

ജെ.ഡി ആന്റ് ജെറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997 ല്‍ പുറത്തിറങ്ങിയ ഉല്ലാസം നിര്‍മിച്ചത് അമിതാഭ് ബച്ചനായിരുന്നു.ഗിതിക തിവാരിയാണ് ചിത്രത്തില്‍ നായകയായെത്തുന്നത്. പ്രഭു, വിവേക്, വിജയകുമാര്‍, നാസ്സ, കോവൈ സരള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.