ഹെല്‍ പ്ലാനറ്റില്‍ നിന്നുള്ള ഉല്‍ക്കയുടെ കഥയുമായി മല്ലന്‍ മുക്ക്


DECEMBER 26, 2021, 9:52 PM IST

കൊച്ചി: മല്ലന്‍ മുക്ക് വെബ് സീരീസ് റിലീസായി. ഉല്‍ക്ക ശക്തിയുടെ കഥ ചരിത്രത്തിലെ പരീക്ഷണ കാല്‍വെയ്പ്പായി മാറി.

ഹെല്‍ പ്ലാനറ്റില്‍ നിന്നും വന്ന ഉല്‍ക്ക. അതുമൂലമുണ്ടാകുന്ന നരകതുല്യമായ അപകടകാരികളായ മനുഷ്യരുടെ കഥ പറയുന്ന മല്ലന്‍ മുക്ക് എന്ന വെബ്‌സീരീസ് ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഭയാനകമായ രംഗങ്ങളോട് കൂടിയ മല്ലന്‍മുക്ക് മികച്ച ശബ്ദമിശ്രണം, എഡിറ്റിംഗ്, മികവാര്‍ന്ന മേക്കിങ് എന്നിവയൊക്കെ കൊണ്ട് ദിനംപ്രതി കാഴ്ചക്കാര്‍ ഏറിവരികയാണ്. നവാഗതരായ അക്കി ആന്റ് അക്കാര  ആണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കിടിലം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാജേഷ് അന്തിക്കാടന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫാന്റസിയും മിസ്ട്രിയും ചേര്‍ന്ന് വെബ് സീരീസിന്റെ ഡി ഒ പി നിര്‍വഹിച്ചിരിക്കുന്നത് പ്രിന്‍സ് ഫ്രാന്‍സിസ് ആണ്. മ്യൂസിക് എമില്‍ കാര്‍ട്ടണ്‍. എഡിറ്റിംഗ് അതുല്‍ രാജന്‍. ഡി ഐ രഞ്ജിത്ത് സുരേന്ദ്രന്‍. സ2141ബി എന്ന ഹെല്‍ പ്ലാനറ്റ്, അതില്‍ നിന്നും വരുന്ന, ഭൂമിയില്‍ പതിക്കുന്ന നരകതുല്യമായ ഉല്‍ക്കയെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. അത്യന്തം ഭീതിജനകവും ജിജ്ഞാസപരവുമായ രീതിയിലുള്ള അവതരണം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി മാറുന്നു. മലയാളത്തില്‍ ഇത്തരം ഒരു  കണ്‍സെപ്റ്റ് ആദ്യമായിട്ടാണ് എത്തിയിരിക്കുന്നത്. പി ആര്‍ ഒ: എം കെ ഷെജിന്‍ ആലപ്പുഴ.

Other News