22 വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്നു


OCTOBER 8, 2019, 7:28 PM IST

നത്ത് നാരായണനെ ഓര്‍മ്മയില്ലെ? സത്യന്‍ അന്തിക്കാട് 1991 ല്‍ സംവിധാനം ചെയ്ത കനല്‍ക്കാറ്റ് എന്ന സിനിമയിലെ  മമ്മൂട്ടിയുടെ കഥാപാത്രമായ നത്ത് ചാനലുകളിലൂടെ വീടുകളിലെത്തി ഇപ്പോഴും മലയാളികളെ ചിരിപ്പിക്കാറുണ്ട്. കളിക്കളം,ഗോളാന്തരവാര്‍ത്തകള്‍,അര്‍ത്ഥം തുടങ്ങി നിരവധി മികച്ച സിനിമകള്‍ പിന്നീട് സത്യന്‍ അന്തിക്കാട്-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

അവസാനമായി മമ്മൂട്ടി അഭിനയിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1997 ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രമായിരുന്നു.ജോമോന്റെ സുവിശേഷങ്ങളും അറബിക്കഥയുമെല്ലാമെഴുതിയ ഇഖ്ബാല്‍ കുറ്റിപ്പുറമായിരിക്കും പുതിയ ചിത്രത്തിന് തിരക്കഥ എഴുതുക. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.നിലവില്‍ ഷൈലോക്ക്, മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിംഗിന് ഒരുങ്ങുന്നത്.

Other News