മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു


AUGUST 31, 2019, 6:26 PM IST

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പ്രതി പൂവന്‍ കോഴി എന്ന് പേരിട്ടു. ഉണ്ണി ആറിന്റെ നോവലായ പ്രതി പൂവന്‍കോഴി സിനിമയാക്കുമ്പോള്‍ തിരക്കഥ രചിക്കുന്നതും അദ്ദേഹം തന്നെയാണ്.  ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. ചിത്രീകരണം ഞായറാഴ്ച്ച ആരംഭിക്കും.

സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജുവാര്യര്‍ തിരിച്ചുവന്ന ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യു' സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസായിരുന്നു. ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് റീമേക്കില്‍ ജ്യോതികയായിരുന്നു നായിക.

Other News