കുഞ്ഞാലി മരക്കാര്‍ മാര്‍ച്ച് 19ന് റിലീസ് ചെയ്യും 


OCTOBER 1, 2019, 6:41 PM IST

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച് 19ന് പുറത്തിറങ്ങും.മോഹന്‍ലാലിനോടൊപ്പം  മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒരു ഇതിഹാസനായകന്റെ കഥ വലിയ ക്യാന്‍വാസില്‍ സൂപ്പര്‍താരത്തെ നായകനാക്കി പറയുന്നതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളിലാണ്.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് നിര്‍മാതാക്കള്‍.

Other News