മോഹന്‍ലാലിന്റെ ബാറോസില്‍ സ്പാനിഷ് താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും


JULY 30, 2019, 1:21 PM IST

കൊച്ചി: മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ജീവിതത്തില്‍ സംവിധായകന്റെ റോളിലേയ്ക്ക്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ താരം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചിത്രത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും പദ്ധതികളും പങ്കുവച്ചിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ പാസ് വേഗ (ദി ഹ്യൂമന്‍ കോണ്‍ട്രാക്ട് എന്ന ചിത്രത്തിലെ താരം), റാഫേല്‍ അമാര്‍ഗോ (ഡി ഗാമ) എന്നിവര്‍ രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറയുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമയാ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം' മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതി.അറബിക്കഥകളുടെ മാതൃകയില്‍ ഒരു പോര്‍ച്ചുഗീസ് കഥ അവതരിപ്പിക്കുകയാണ് മോഹന്‍ലാല്‍. വാസ്‌കോഡ ഗാമയുടെ നിധിക്ക് കാവലിരിക്കുന്ന വ്യക്തിയെയാണ് മുഖ്യ കഥാപാത്രം എത്തുക.'ബറോസ്സ്  ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍'. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്തുസൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമെ അയാള്‍ അത് കൈമാറുകയുള്ളു. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് കഥ.' മോഹന്‍ലാലിന്റെ ബ്ലോഗിലെ വരികള്‍.

Other News