മഡ് റേസിന്റെ പശ്ചാതലത്തില്‍ ആദ്യമായൊരു റിയലിസ്റ്റിക് മലയാള സിനിമ


FEBRUARY 10, 2020, 4:52 PM IST

കൊച്ചി: ഇന്ത്യന്‍ സിനിമയിലാദ്യമായ 4 X  4 ഓഫ് റോഡ് മഡ് റേസിനെ പ്രമേയമായി ചലച്ചിത്രം വരുന്നു. പി കെ 7ന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് നിര്‍മിച്ച് ഡോ. പ്രഗഭല്‍ രചനയും സംവിധാനവും ചെയ്യുന്ന സിനിമയാണ് മഡ് റേസിന്റെ പശ്ചാതലത്തില്‍ ഒരുങ്ങുന്ന മഡ്ഡി.

യുവന്‍, റിഥാന്‍ കൃഷ്ണ, അനുഷ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഡ്ഡിയില്‍ രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ എം വിജയന്‍, സുനില്‍ സുഗത, ബിനീഷ് ബാസ്റ്റിന്‍, മനോജ് ഗിന്നസ്, ശോഭ മോഹന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. 

ഡോ. പ്രഗഭലനോടൊപ്പം മഹേഷ് ചന്ദ്രന്‍, ശ്രീനാഥ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. മഡ്ഡിയുടെ ടീസര്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. 

അപകടകരവും സാഹസികവുമായ രംഗങ്ങളാണ് മഡ്ഡിയില്‍ ഒരുക്കിയിരിക്കുന്നത്. മഡ് റേസിന്റെ പശ്ചാതലത്തില്‍ ഡ്യൂപ്പില്ലാതെയാണ് രണ്ടു വര്‍ഷക്കാലം മഡ് റേസിംഗില്‍ പരിശീലനം നേടിയ യുവന്‍, റിഥാന്‍ കൃഷ്ണ എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.