മലയാളത്തിന്റെ മുണ്ടക്കല്‍ ശേഖരന്‍ (തമിഴ് നടന്‍ നെപ്പോളിയന്‍) ഹോളിവുഡ് സിനിമയില്‍ നായകനാകുന്നു


JULY 2, 2019, 8:20 PM IST

ചിക്കാഗോ: സിനിമാ നടനും തമിഴ്‌നാടില്‍ നിന്നുള്ള എം.പിയുമായ നെപ്പോളിയന്‍ ഹോളിവുഡ് സിനിമയില്‍ നായകനാകുന്നു. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു ഹോക്കി ഏജന്റായാണ് എത്തുന്നത്.

ടെല്‍ കെ ഗണേശ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡാനിയേല്‍ നൂഡ്‌സണ്‍. 

മലയാളസിനിമയിലെ ക്ലാസിക്കുകളിലൊന്നായ ദേവാസുരത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ പ്രതിനായകവേഷമായ മുണ്ടക്കല്‍ ശേഖരനായി എത്തിയ നെപ്പോളിയന്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നൂറോളം ചിത്രങ്ങളില്‍ നായകനും വില്ലനുമായി. തുടര്‍ന്ന് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവച്ച അദ്ദേഹം കേന്ദ്രമന്ത്രിയായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിയായും എം.എല്‍.എയായും തെരഞ്ഞെടുക്കപ്പെട്ടു.നേരത്തെ ഡെവിള്‍സ് നൈറ്റ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടനും കുടുംബവും ഇപ്പോള്‍ അമേരിക്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.