നരേന്ദ്ര മോഡിയുടെ യൗവനകാലം പ്രമേയമാക്കി പുതിയ സിനിമ വരുന്നു


SEPTEMBER 17, 2019, 3:45 PM IST

മുംബൈ:  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യൗവനകാലത്തെക്കുറിച്ച് സിനിമ വരുന്നു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടേതാണ് പുതി മോഡി സിനിമ. 19 വര്‍ഷങ്ങള്‍ക്കുശേഷം സല്‍മാന്‍ ഖാനെ നായകനാക്കി എടുക്കുന്ന ഇന്‍ഷാ അള്ളാ' എന്ന സിനിമ പ്രീ പ്രൊഡക്ഷന്‍ ജോലികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ആ ്‌പ്രോജക്ട് മാറ്റിവെച്ച് മോഡിയുടെയൗവന കാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയുടെ പ്രഖ്യാപനം നടത്തുന്നത്.  ഖാനും ബന്‍സാലിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്‍ഷ അള്ളാ സിനിമ നിര്‍ത്തിവെച്ചത്. 'മന്‍ ബൈരാഗി' എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.സഞ്ജയ് ത്രിപാഠിയാണ് ചിത്രം സംവിധാനം ചെയ്യുക. സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം മഹാവീര്‍ ജയിനും നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കും. ചിത്രം സത്യസന്ധമായും ആത്മാര്‍ത്ഥമായും പുറത്തിറക്കുമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബന്‍സാലി പറഞ്ഞു. 'ഒരു ചെറുപ്പക്കാരനില്‍ നിന്നുമുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വഴിത്തിരിവിനെപ്പറ്റി കൃത്യമായ പഠനം നടത്തിയ കഥയാണിത്. അതെന്നെ ആകര്‍ഷിച്ചു. ഇത് പറയപ്പെടേണ്ട കഥയാണെന്ന് എനിക്ക് തോന്നുന്നു'- ബന്‍സാലി കൂട്ടിച്ചേര്‍ത്തു.

Other News