94ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി


MARCH 28, 2022, 10:13 AM IST

ലോസ് ആഞ്ചല്‍സ്:  94ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. ഏതൊക്കെ സിനിമകളായിരിക്കും ഇത്തവണ നേട്ടം സ്വന്തമാക്കുന്നതെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എല്ലാവരും. 23 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

മികച്ച സഹനടിയെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അറിയാ ഡോബേസാണ് മികച്ച സഹനടിയായത്. കോഡ എന്ന ചിത്രത്തിലൂടെ ട്രോയ് കോട്സറാണ് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്.

കിങ് റിച്ചാര്‍ഡിലൂടെ വില്‍ സ്മിത്താണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ദ ഐസ് ഓഫ് ടാമി ഫെയിലൂടെ ജെസിക്ക ചസ്റ്റെയ്നാണ് മികച്ച നടിയായത്. ജേന്‍ കാംപിയനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്

ഡ്യൂണിലൂടെ ജോ വാക്കറിന് മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച സംഗീതത്തിനുള്ള അവാര്‍ഡും ഡ്യൂണിനാണ്, ഹാന്‍സ് സിമ്മറാണ് ജേതാവ്. ജെന്നി ബീവനാണ് മികച്ച കോസ്റ്റിയൂം ഡിസൈനര്‍. ദ ലോംഗ് ഗുഡ്ബൈയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.

Other News