പൊന്നിയിന്‍ സെല്‍വന്‍ 2 ഏപ്രില്‍ 28 മുതല്‍ ഐമാക്‌സിലും


JANUARY 31, 2023, 5:21 PM IST

ചെന്നൈ: മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഐമാക്‌സിലും. 'പൊന്നിയിന്‍ സെല്‍വന്‍ -1' ബോക്‌സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത്. 

മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്. 'പൊന്നിയിന്‍ സെല്‍വന്‍ 2' (പി. എസ്-2) ഐമാക്‌സ് തിയേറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. തമിഴിനു പുറമേ ഹിന്ദിയിലും മണിരത്‌നത്തിന്റെ ചിത്രം ഐമാക്‌സില്‍ കാണാനാകും. 

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരുന്നത്. 'പൊന്നിയിന്‍ സെല്‍വന്‍' ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടു പുറത്തുവന്ന പ്രതികരണങ്ങള്‍. ചിത്രം (പി എസ്-1) തമിഴകത്ത് വന്‍ ഹിറ്റായി. ലോകത്താകമാനം വലിയ സ്വീകരണം ലഭിച്ചു. കളക്ഷനില്‍ കേരളത്തില്‍ നിന്നു മാത്രം തൂത്തു വാരിയത് ഇരുപത്തി അഞ്ച് കോടിയില്‍ പരം രൂപയാണ്. 

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാ നു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ സഞ്ചാരം.

എ ആര്‍ റഹ്മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാ ഗ്രഹണവും തോട്ടാ ധരണിയുടെ കലാസംവിധാനവും 'പൊന്നിയിന്‍ സെല്‍വ'നിലെ ആകര്‍ഷക ഘടകങ്ങളാണ്. 

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും നിര്‍മ്മിച്ച 'പൊന്നിയിന്‍ സെല്‍വന്‍-2' റിലീസ് ചെയ്യും.

Other News