നടി പ്രിയവാര്യര്‍ തെലുങ്കിലേയ്ക്ക്....


JUNE 24, 2019, 6:17 PM IST

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധനേടിയ മലയാളി നടി പ്രിയവാര്യര്‍ തെലുങ്കിലേയ്ക്ക്

നിതിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക.

നിതിന്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. യെലേടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം കീരവാണി. നേരത്തെ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ശ്രീദേവിയുടെ മരണവുമായി സാദൃശ്യമുണ്ടെന്ന കാരണത്താല്‍ വിവാദത്തില്‍ പെട്ട ചിത്രം ഇപ്പോള്‍ റിലീസിംഗിനൊരുങ്ങുകയാണ്. 

 മായങ്ക് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നുണ്ട്.Other News