സമാറക്കു ശേഷം എതിരെയുമായി റഹ്മാന്‍


APRIL 11, 2021, 8:20 PM IST

കൊച്ചി: റഹ്മാന്റെ പുതിയ മലയാള സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'എതിരെ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.  താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ 'സമാറ'യുടെ ചിത്രീകരണം ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ ജിത്തു ജോസഫ് ചിത്രമായ 'റാ'മിനു ശേഷം അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന 'എതിരെ'യുടെ സംവിധായകന്‍ നവാഗതനായ അമല്‍ കെ ജോബിയാണ്. സംവിധായകന്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്. സൈക്കോ ത്രില്ലറാണ് പ്രമേയം. നൈല ഉഷ, ഗോകുല്‍ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. എതിരെയുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചു വരികയാണ് ഇപ്പോള്‍ റഹ്മാന്‍.