സ്ഫടികം റീറിലീസ് ആഫ്രിക്കയില്‍ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍


FEBRUARY 8, 2023, 9:59 PM IST

കൊച്ചി: ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യദിനത്തില്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മലയാള സിനിമയായി സ്ഫടികം. ഗള്‍ഫ് രാജ്യങ്ങളൊഴികെ നാല്‍പതിലേറെ രാജ്യങ്ങളിലാണ് സ്ഫടികത്തിന്റെ റീ റിലീസ് ഒരുക്കിയിരിക്കുന്നത്.

ബെനിന്‍, ഐവറി കോസ്റ്റ്, കോംഗോ, എത്യോപ്യ, സൗത്ത് ആഫ്രിക്ക, കെനിയ, അംഗോള, മൊസാംബിക്ക്, സാംബിയ, സിംബാബ്‌വെ, റുവാണ്ട, ബോത്‌സ്വാന, മൗറീഷ്യസ്, ജിബൂട്ടി, സീഷെല്‍സ്, ടോഗോ, മഡഗാസ്‌ക്കര്‍, ജര്‍മനി, ലാത്വിയ, നോര്‍വേ, മോള്‍ഡോവ, അര്‍മീനിയ, സ്വീഡന്‍, മാള്‍ട്ട, പോളണ്ട്, ഓസ്ട്രിയ, അയര്‍ലാന്റ്, യു കെ, ആസ്‌ത്രേലിയ, ന്യൂസീലാന്റ്, സിംഗപ്പൂര്‍, യു എസ് എ, കാനഡ, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങളിലാണ് സ്ഫടികം റിലീസ് ചെയ്യുന്നത്.ഒരു സിനിമയുടെ റീ റിലീസിന് ആദ്യ ദിവസം തന്നെ ഇത്രയും രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടാവുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.

സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. ഒന്നരക്കോടി രൂപയാണ് റീ റിലീസിന് ചെലവഴിച്ചിരിക്കുന്നത്.1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി, സില്‍ക്ക് സ്മിത തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നത്.

Other News