ലോസ് ഏഞ്ചല്‍സ്: ഒന്നിന് പുറകെ ഒന്നൊന്നായി പുരസ്‌കാരങ്ങള്‍ 'ആര്‍ആര്‍ആറി'നെ തേടിയെത്തുകയാണ്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡും എസ് എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം നേടി. 28-ാമത് ക്രിട്ടിക്സ് ചോയ്സ് പുരസ്‌കാരത്തില്‍ ആര്‍ആര്‍ആറിന് ഇരട്ട വിജയമാണ്.
ഒന്നല്ല, രണ്ട് അവാര്‍ഡുകളാണ് ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ 'ആര്‍ആര്‍ആറി'ന് ലഭിച്ചിരിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് ക്രിട്ടിക്സ് ചോയ്സ് പുരസ്‌കാരങ്ങള്‍ സിനിമയ്ക്ക് ലഭിച്ചു. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ തകര്‍ത്താടിയ 'നാട്ടു നാട്ടു'വിനാണ് ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ഏഞ്ചല്‍സില്‍ വച്ച് ഞായറാഴ്ച ആയിരുന്നു പുരസ്‌കാര ദാന ചടങ്ങ്.
പുരസ്‌കാര തിളക്കത്തില്‍ 'ആര്‍ആര്‍ആറി'ന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അണിയറക്കാര്‍ വാര്‍ത്ത പങ്കിട്ടു. 'വീണ്ടും നാട്ടു നാട്ടു ഏറ്റവും മികച്ച ഗാനത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ് ഞങ്ങള്‍ നേടിയതില്‍ അതിയായ സന്തോഷമുണ്ട്' -ഇപ്രകാരം കുറിച്ച് കൊണ്ട് 'നാട്ടു നാട്ടു'വിന്റെ സംഗീത സംവിധായകന്‍ എംഎം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങുന്ന വീഡിയോയും പോസ്റ്റ് ചെയ്തു.
'വളരെ നന്ദി. ഈ അവാര്‍ഡില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. നിരൂപകരുടെ ഈ അത്ഭുതകരമായ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഞാന്‍ ഇവിടെയുണ്ട്. എന്റെ സംവിധായകന്‍, എന്റെ നൃത്ത സംവിധായകന്‍, ഗാനരചയിതാവ്, ഗായകര്‍, പ്രോഗ്രാമര്‍ എന്നിവരുടെ പേരില്‍ എല്ലാ വിമര്‍ശകര്‍ക്കും നന്ദി' -പുരസ്‌കാരം ഏറ്റുവാങ്ങി എംഎം കീരവാണി പറഞ്ഞു.ആര്‍ആര്‍ആര്‍ ടീമിന്റെ വിജയത്തില്‍ അഭിനന്ദിച്ച് ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് വന്നിരുന്നു. 'മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ് നേടിയ ആര്‍ആര്‍ആര്‍ ടീമിനും അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.'-ഇപ്രകാരമായിരുന്നു ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് വന്നത്.