വി സി അഭിലാഷ്- വിഷ്ണു ഉണ്ണികൃഷ്ണന്‍- ജോണി ആന്റണി കൂട്ടുകെട്ടിലെ സബാഷ് ചന്ദ്രബോസ്; ചിരി പടര്‍ത്തി ഒഫീഷ്യല്‍ ടീസര്‍


JANUARY 4, 2022, 9:24 PM IST

കൊച്ചി: ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 

തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഹാസ്യസംഭാഷണങ്ങളാണ് ടീസറിന്റെ ഉള്ളടക്കം. കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും ഇതുവരെ ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ തരത്തില്‍ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുമെന്ന് ടീസര്‍ ഉറപ്പു തരുന്നുണ്ട്.

സബാഷ് ചന്ദ്രബോസ് ടീസര്‍ ഇവിടെ കാണാം

സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം ശ്രീനാഥ് ശിവശങ്കരനും ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപനും ചേര്‍ന്നാണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു. ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. കല സംവിധാനം ചെയ്തിരിക്കുന്നത് സാബുറാം, മിക്‌സിങ്ങ്: ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: ശ്രിക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രദീപ് ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, ടീസര്‍ എഡിറ്റ്: അഭിന്‍ ദേവസി, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍. പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: എം ആര്‍ പ്രൊഫഷണല്‍.