ബിഗ് ബോസ് 13ാം സീസണില്‍ സല്‍മാന്‍ ഖാന് റെക്കോര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്


JUNE 25, 2019, 1:51 PM IST

ബിഗ് ബോസ് 13ാം സീസണില്‍ അവതാരകനായി എത്താന്‍ സല്‍മാന്‍ ഖാന്‍ റെക്കോര്‍ഡ് പ്രതിഫലം ആവശ്യപ്പെട്ടുവെന്നും ചാനല്‍ അധികൃതര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ട്. ഈ സീസണില്‍ ബിഗ് ബോസ് അവതാരകനാകുന്നതിന് സല്‍മാന്‍ഖാന് ലഭിക്കുന്നത് 403 കോടി രൂപയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സെപ്തംബര്‍ 29 ന് തുടങ്ങുന്ന ബിഗ്‌ബോസിന്റെ ഓരോ എപ്പിസോഡിനും 31 കോടി രൂപ വീതമാണ് സല്‍മാന്‍ ഖാന് ലഭിക്കുക.

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് റണ്ണര്‍ അപ്പായ കഴിഞ്ഞവര്‍ഷത്തെ ബിഗ് ബോസ് മികച്ച റേറ്റിങ്ങോടെ മുന്നിലെത്തിയിരുന്നു. ടെലിവിഷന്‍ താരം ദീപിക കക്കാര്‍ ആയിരുന്നു പന്ത്രണ്ടാം സീസണിലെ വിജയി.


Other News