കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല


JULY 5, 2019, 5:27 PM IST

കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല കോറിയിട്ട ഇന്‍സ്റ്റാ ഗ്രാം പോസ്റ്റ് വൈറലായി. കാമുകന്‍ ആരെന്നോ മരണകാരണമോ വ്യക്തമാക്താതെയുള്ള പോസ്റ്റ് നീറുന്ന അനുഭവമാണെന്ന് പലരും കമന്റില്‍ പറയുന്നു. 

'എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും.

ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും നിന്റെ ബെല്ല മിയ.' തൃഷാല കുറിച്ചു.

നേരത്തെ മരിച്ചയാളോടൊപ്പമുള്ള ഫോട്ടോയും പോസ്റ്റുകളും തൃഷാല ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

സഞ്ജയ് ദത്തിന് ആദ്യഭാര്യയായ റിച്ചാ ശര്‍മ്മയിലുണ്ടായ മകളാണ് തൃഷാല. 1996 ല്‍ സഞ്ജയ് ദത്തും റിച്ചയും വേര്‍പിരിഞ്ഞു. ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച അമ്മയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ തൃഷാലയുള്ളത്.

Other News