സാള്‍ട്ട് ആന്റ് പെപ്പറിന് രണ്ടാംഭാഗം ബ്ലാക്ക് കോഫി, ചിത്രമൊരുക്കുന്നത് ബാബുരാജ്!


JUNE 25, 2019, 12:59 PM IST

സൂപ്പര്‍ ഹിറ്റ് ആഷിഖ് അബു ചിത്രം 'സാള്‍ട്ട് ആന്റ് പെപ്പറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ആദ്യചിത്രത്തില്‍ കുക്ക് ബാബുവായി വേഷമിട്ട ബാബുരാജാണ് ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പറിന്റെ ടാഗ് ലൈന്‍ ഒരു ദോശയുണ്ടാക്കിയ കഥ എന്നയാരുന്നെങ്കില്‍ ബ്ലാക്ക് കോഫിയുടേത് ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ്. സംവിധായകന്‍ ബാബുരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പുറത്തുവിട്ടത്.

ചിത്രത്തില്‍ ശ്വേതാ മേനോന്‍, ലാല്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഓവിയ, ലെന, രചന നാരായണന്‍കുട്ടി, ഓര്‍മ ബോസ് തുടങ്ങിയവരും വേഷമിടുന്നു. 

കഥ ഓര്‍മ ബോസ്, സംഗീതം  ബിജിപാല്‍, ഛായാഗ്രഹണം ജെയിംസ് ബാവ, വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സജീഷ് മഞ്ചേരി ആണ്. സിനിമയുടെ ചിത്രീകരണം  ചൊവ്വാഴ്ച ആരംഭിച്ചു.


Other News