ഫ്‌ലാറ്റ് പ്രമേയമാക്കി സേതു


NOVEMBER 6, 2019, 4:04 PM IST

ഫ്‌ലാറ്റ് വിഷയം പ്രമേയമാക്കി ഒരുങ്ങുന്ന 'സേതു' സിനിമയുടെ ചിത്രീകരണം തുടങ്ങി.ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. നവാഗതനായ അബ്ദുള്ള ഷെയ്ക്ക് അജ്മലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഖ്ബൂല്‍ സല്‍മാനും ബിന്നിയുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സി4 ചലച്ചിത്രത്തിന്റെ ബാനറില്‍ അബ്ദുള്‍ മനാഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അജയ് വാസുദേവ്, ജി മാര്‍ത്താണ്ഡന്‍, ജെയ്‌സ് ജോസ്, ഷിബു ഗംഗാധരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു. സംവിധായകന്‍ അജസ് വാസുദേവ് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ആദ്യ ക്ലാപ്പും നിര്‍വ്വഹിച്ചു.