പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍


JUNE 14, 2022, 7:22 PM IST

കൊച്ചി: സംവിധായകന്‍ പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശന്‍, എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്. 

ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തെ കൂടാതെ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. നായിക നിര്‍ണയമടക്കം നടന്നു വരുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. യുവതലമുറയെ അണിനിരത്തി പ്രിയദര്‍ശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

Other News