ഹൂസ്റ്റണ്‍: വളരെ പക്വതയാര്‍ന്ന തിരക്കഥയും സംഭാഷണവും, ഒരു കുളിര്‍മഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം, വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത ക്യാമറ, മികച്ച വിഷ്വല്‍സ്, എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ ഈ ഹൃസ്വചിത്രത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
നാട്ടില്‍ നിന്നും ഉപരിപഠനത്തിനായി വിയന്നയിലെത്തിയ ഹാനിയയെന്ന ഒരു നാടന്‍ മുസ്‌ലിം പെണ്‍കുട്ടി. യൂറോപ്പില്‍ ജീവിക്കുന്ന ഒരാളെ അവള്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ അത് രണ്ടു സംസ്‌കാരത്തിന്റെ കൂടിച്ചേരലുകളായി. എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്റെ തിരക്കിട്ട ജീവിതവും മനുഷ്യ മനസ്സിന്റെ ഏകാന്തതയും അവന്റെയുള്ളിലെ ഒരു പിടി സ്‌നേഹവും ദൈന്യതയും ഈ ഹൃസ്വ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. 'ഇരുമിഴികള്‍ നിറയാതെ മനമുരുകി തളരാതെ....' എന്നു തുടങ്ങുന്ന ഗാനം നമുക്കൊരു നൊസ്റ്റാള്‍ജിക് ഫീലിംഗ് പകര്‍ന്നു നല്‍കും.
വിരസതയുളവാക്കുന്ന രംഗങ്ങളോ കഥാപാത്രങ്ങളുടെ അമിതമായ എണ്ണമോ ഇല്ലാതെ മനോഹരമായ ഒരു കഥ എങ്ങനെ ലളിതവും ഹൃദ്യവുമായി പ്രേക്ഷക മനസ്സുകളില്‍ എത്തിക്കുവാന്‍ കഴിയുമെന്നതിന്റെ മകുടോദാഹരണമാണ് ഈ ചിത്രം.
കാറ്റിന്റെ മര്‍മ്മരവും അന്തരീക്ഷത്തിന്റെ നൈര്‍മ്മല്യതയും പൂക്കളുടെ മനോഹാരിതയും ഒപ്പിയെടുത്ത ഈ ചിത്രം ഹൃദയ സ്പര്‍ശിയായ ഒട്ടനവധി വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞതാണ്.
കഥ, തിരക്കഥ, ക്യാമറ, ഗാനരചന, സംവിധാനം ഇവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് മോനിച്ചന്‍ കളപ്പുരയ്ക്കലാണ്.
അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കോട്ടയം ജില്ലയിലെ കൂത്രപ്പള്ളി സ്വദേശി സെന്നി പോത്തന്‍ ഉമ്മന്‍ ആണ് ഈ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍.
മികച്ച എഡിറ്റിംഗ്, ഹൃദ്യമായ സംഗീതം, മികവുറ്റ അഭിനയ ചാതുര്യം ഇവയാലൊക്കെ സമ്പുഷ്ടമായ ഈ ചിത്രം ഹൃദയതലങ്ങളിലേക്ക് ചെയ്തിറങ്ങുന്ന ഒരു പുണ്യമഴയായി തീരും എന്നതില്‍ തര്‍ക്കമില്ല.
- ജീമോന്‍ റാന്നി