നടി ശ്രീദേവിയുടെ മരണം അപകടമരണമല്ല, കൊലപാതകം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്


JULY 10, 2019, 3:37 PM IST

കൊച്ചി: നടി ശ്രീദേവിയുടെ മരണം അപകടമരണമല്ല, കൊലപാതകമാകാനാണ് സാധ്യതയെന്ന്ഡി.ജി.പി ഋഷിരാജ് സിംഗ്. അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ.ഉമാദത്തന്‍ ഇക്കാര്യം തന്നോട് പറഞ്ഞതായി ഋഷിരാജ് സിംഗ് കേരളകൗമുദി പത്രത്തിലെഴുതിയ കോളത്തില്‍ വിശദീകരിക്കുന്നു. ആകാംക്ഷമൂലം ഇക്കാര്യം ആരാഞ്ഞ തന്നോട് സംഭവം കൊലപാതകമാകാനാണ് സാധ്യതയെന്ന് ഉമാദത്തന്‍ പറഞ്ഞതായി ഡി.ജി.പി എഴുതി. 

ഒരാള്‍ എത്രമദ്യപിച്ചാലും ആരെങ്കിലും തലപിടിച്ച് താഴ്ത്തിയാലല്ലാതെ വെള്ളത്തില്‍ മുങ്ങി പോകില്ല.അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമാകാനാണ് സാധ്യത. ഉമാദത്തന്‍ പറഞ്ഞതായി ലേഖനത്തില്‍ ഋഷിരാജ് സിംഗ് വിശദീകരിക്കുന്നു.

ദുബായിയില്‍ ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ബാത്ത് ടബില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മരണത്തെപ്പറ്റി നിരവധി അഭ്യൂഹങ്ങളുയര്‍ന്നുവെങ്കിലും സംഭവം അപകടമാണെന്ന നിഗമനത്തില്‍ ദുബായി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

Other News