ചിലങ്ക കെട്ടി ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം!


JANUARY 14, 2020, 1:27 PM IST

ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു നികേഷ് നായരാണ് വരന്‍. വിവാഹനിശ്ചയ ദിനത്തില്‍ ഉത്തരയ്ക്ക് ചിലങ്ക കെട്ടി നല്‍കിയാണ് നികേഷ് ജീവിതത്തിലേക്ക് ക്ഷണിച്ചത്. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. സംയുക്ത വര്‍മ, ബിജു മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

സിന്‍ഡ്രല്ല അവളുടെ ഷൂസ് കണ്ടെത്തിയില്ല, എന്നാല്‍ നര്‍ത്തകി അവളുടെ ചിലങ്ക കണ്ടെത്തി. എന്റേത് ഒരു നാടോടിക്കഥ പോലെയാണ് ഉത്തര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. 

Other News