നടി ജയപ്രദയ്ക്ക് സംഭവിച്ച അമളി സോഷ്യല്‍മീഡിയയില്‍ വൈറല്‍!


JULY 8, 2019, 5:09 PM IST

നടിയും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്ക് സംഭവിച്ച അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഉത്തര്‍ പ്രദേശില്‍ ഒരു സ്‌ക്കൂള്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. കുട്ടികളെ പഠിപ്പിക്കാനായി ചോക്കെടുത്ത് ബോര്‍ഡില്‍ country എന്നെഴുതിയപ്പോള്‍ അത് contry എന്നായിപ്പോയി.

ക്യാമറ അത് ഒപ്പിയെടുക്കുകയും ചെയ്തു. അതേസമയം അവിടെ കൂടിയിരുന്ന അധ്യാപകരും അധ്യാപികമാരും തെറ്റ് തിരുത്താന്‍ തയ്യാറായില്ല എന്നതാണ് ഏറെ രസകരം. നടിയുടെ അമളിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Other News