അസ്വാരസ്യങ്ങള്‍ മറന്ന് വിവേക് ഒബ്‌റോയിയും അഭിഷേക് ബച്ചനും


SEPTEMBER 10, 2019, 1:02 PM IST

അഭിഷേക് ബച്ചന്റെ ഭാര്യയും നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യറായി ബച്ചന്റെ പൂര്‍വകാലബന്ധങ്ങള്‍ പരസ്യമായ കാര്യമാണ്. ദീര്‍ഘകാലം നടന്‍ വിവേക് ഒബ്‌റോയിയുടെ കാമുകിയായിരുന്ന അവര്‍ പിന്നീട് സല്‍മാന്‍ ഖാനോടൊപ്പം കുറച്ചുകാലം ജീവിതം ചെലവഴിച്ചു. ആ ബന്ധവും തകര്‍ന്നതിന് ശേഷമാണ് അഭിഷേക് ബച്ചനുമായി വിവാഹം നടന്നതും ഇരുവരും ഇപ്പോള്‍ വിജയകരമായി ദാമ്പത്യജീവിതം ചെലവഴിക്കുന്നതും. എന്നാല്‍ മുന്‍ കാമുകന്‍ വിവേക് ഒബ്‌റോയ്  പങ്കുവച്ച ഒരു മീം അതിനിടയില്‍  കല്ലുകടിയായിരുന്നു.

ഐശ്വര്യയുടെ മൂന്ന് സൗഹൃദങ്ങളായിരുന്നു ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, റിസള്‍ട്ട് എന്നിങ്ങനെ പേരിട്ട മൂന്ന് ചിത്രങ്ങളുള്ള ഈ മീമിന്റെ വിഷയം. സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തിന് ഒപ്പീനിയന്‍ പോള്‍ എ ന്നും വിവേക് ഒബ്‌റോയ്‌ക്കൊപ്പമുള്ള ചിത്രത്തിന് എക്‌സിറ്റ് പോള്‍ എന്നും ഒടുവില്‍ അഭിഷേക് ബച്ചനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിന് റിസള്‍ട്ട് എന്നുമായിരുന്നു കുറിപ്പ്.

തുടര്‍ന്ന് അനവസരത്തിലുള്ള ഈ മീമിനെ വനിതാ കമ്മീഷന്‍ അപലപിക്കുകയും വിവേക് മീമില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.എന്നാല്‍ ഇത്തരം അസ്വാരസ്യങ്ങളെല്ലാം മറന്ന് പരസ്പരം കണ്ടുമുട്ടി ആശ്ലേഷിച്ചിരിക്കയാണ് വിവേക് ഒബ്‌റോയിയും അഭിഷേക് ബച്ചനും.

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ പി.വി.സിന്ധുവിനെ ആദരിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു ഈ സമാഗമം. അച്ഛന്‍ അമിതാഭ് ബച്ചനൊപ്പമായിരുന്നു അഭിഷേക് എത്തിയത്. വിവേക് ഒബ്?റോയുടെ അച്ഛന്‍  അച്ഛന്‍ സുരേഷ് ഒബ്‌റോയ്, അമ്മ യശോദര, ഭാര്യ പ്രിയങ്ക എന്നിവര്‍ക്ക് കൈ കൊടുത്തശേഷമാണ് അഭിഷേക് വിവേകിന്റെ അടുത്തെത്തിയത്. അഭിഷേകിനെ നിറഞ്ഞ ചിരിയോടെ വരവേറ്റ വിവേക് കൈ കൊടുത്ത് ആശ്ലേഷിച്ച് ഏതാനും വാക്കുകള്‍ സംസാരിച്ചശേഷം വിവേകിന്റെ പുറത്തുതട്ടിയാണ് അഭിഷേക് യാത്രയായത്.