ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു


JUNE 1, 2020, 7:17 AM IST

മുംബൈ : ബോളിവുഡ് സംഗീതസംവിധായകന വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. വാണ്ടഡ്, ഏക്താ, ടൈഗര്‍ ദബാങ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളില്‍ പെടുന്നു.

1998 സലമാന്‍ ഖാന്‍ ചിത്രം 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് വാജിദ് ഖാന്‍ രംഗപ്രവേശം ചെയ്യുന്നത്. ചോരി ചോരി, ഹലോ ബ്രദര്‍ മുജ്‌സെ ശാദി കരോഗി, പാര്‍ട്ണര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സാജിദ്-വാജിദ് കൂട്ടുകെട്ട് സംഗീതമൊരുക്കിയത്. പാര്‍ട്ണര എന്ന ചിത്രത്തില്‍ വാജിദ് ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

Other News