വാങ്ക് സിനിമ ജനുവരി 29ന് റിലീസ്    


JANUARY 12, 2021, 7:58 PM IST

കൊച്ചി: ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാങ്ക് എന്ന  മുസലിം പശ്ചാത്തലത്തില്‍ പറഞ്ഞ കഥ ജനുവരി 29ന് തിയേറ്ററില്‍ റിലീസ് ചെയ്യുന്നു.

പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശബ്‌ന മുഹമ്മദാണ്. സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയില്‍ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. സെവന്‍ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും  ബാനറില്‍ സിറാജുദ്ദീനും ഷെബീര്‍ പത്താനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ബാദുഷ ആണ് .ഉണ്ണി ആറും ട്രെന്‍സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വാങ്കിന്റെ സഹനിര്‍മാതാക്കള്‍.  മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്..

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജന്‍, ഗപ്പിക്ക് ശേഷം നന്ദന വര്‍മ്മ, വിനീത്, ഗോപിക രമേശ്, മീനാക്ഷി ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ ജോയ് മാത്യു, മേജര്‍ രവി,  ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, സിറാജുദ്ദീന്‍, വിജയന്‍ വി നായര്‍, ശബ്‌ന മുഹമ്മദ്, സരസ ബാലുശ്ശേരി, തസ്‌നി ഖാന്‍,   ദര്‍ശന്‍, സാക്കിബ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.   ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പൊന്നാനി, വടക്കേക്കാട്, കുന്നംകുളം, വഴനി ഡാം എന്നിവിടങ്ങളിലായിരുന്നു. പി എസ് റഫീഖിന്റെ തൂലികയില്‍ വിരിഞ്ഞ ഗാനങ്ങള്‍ക്കു ഔസേപ്പച്ചന്റെ മാസ്മരിക സംഗീതം അകമ്പടി ആവുന്നു.  എഡിറ്റിംഗ് സുരേഷ് യു ആര്‍ എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്‍. ട്രെയിലര്‍ കട്ട്‌സ് ഡോണ്‍ മാക്‌സ്. കലാസംവിധാനം ബാവ, വസ്ത്രാലങ്കാരം ലിജി പ്രേമന്‍. മേക്കപ്പ് രാജേഷ് നെന്മാറ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. സ്റ്റില്‍സ് നവീന്‍ മാനിക്. മാര്‍ക്കറ്റിംഗ് സംഗീത ജയചന്ദ്രന്‍. ഡിസൈന്‍ മാമി ജോ. പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴ.