അവല്‍പായസം 


FEBRUARY 6, 2020, 8:06 PM IST

അവശ്യമുള്ള സാധനങ്ങള്‍

അവല്‍- 1 കപ്പ് പാല്‍- 3 കപ്പ് പഞ്ചസാര- 1/2 കപ്പ് ഏലക്കായ്- 3 എണ്ണം അണ്ടിപ്പരിപ്പ്- 20 ഗ്രാം ഉണക്കമുന്തിരി- 20 ഗ്രാം നെയ്യ്- 50 ഗ്രാം

തയാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാത്രത്തില്‍ പാലും 1/2 കപ്പ് വെള്ളവും അല്‍പം നെയ്യും ഒഴിച്ചു തിളപ്പിക്കുക. പാല്‍ തിളച്ച് വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. പാല്‍ കുറുകാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് അവല്‍ ഇട്ടുകൊടുക്കാം. അവല്‍ വെന്തുവരുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം. നന്നായി കുറുകി വരുമ്പോള്‍ ഏലക്കായ പൊടിച്ചത് ചേര്‍ക്കാം. അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ത്തു ചൂടോടെ ഉപയോഗിക്കാം.