ബീഫ് പിരളന്‍


JUNE 5, 2019, 2:24 PM IST

ചേരുവകള്‍


ബീഫ്- അര കിലോ
ഇഞ്ചി- രണ്ടു കഷണം
സവാള- രണ്ടെണ്ണം
പച്ചമുളക് (നെടുകെ കീറിയത്)- നാല് എണ്ണം
ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
തക്കാളി-  ഒരെണ്ണം
മുളകുപൊടി-  ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-  അര ടീസ്പൂണ്‍
വെളുത്തുള്ളി- പത്ത് അല്ലി
മല്ലിപ്പൊടി-  ഒരു ടീസ്പൂണ്‍
വെള്ളം- ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ഒരു കതിര്‍പ്പ്

തയാറാക്കുന്ന വിധം

ഇറച്ചി ഉപ്പ്, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പൊടി, വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. പാനില്‍ എണ്ണയൊഴിച്ച് സവാള, കുരുമുളകുപൊടി, തക്കാളി, വെളുത്തുള്ളി ചതച്ചത് എന്നിവചേര്‍ത്ത് വഴറ്റണം. ഒരുവിധം വഴന്നുകഴിയമ്പോള്‍ ഒരു ടീസ്പൂണ്‍ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവയും മല്ലിയില ഒരെണ്ണവും ചേര്‍ത്തു വഴറ്റി ഇറച്ചി അതിലേക്കിട്ട് വറ്റിച്ച് പിരളനാക്കിയെടുക്കുക.