ബ്ലാക്ക് ഫോറസ്റ്റ് കേക്ക്


FEBRUARY 13, 2020, 8:37 PM IST

ആവശ്യമുള്ള സാധനങ്ങള്‍

മൈദ- ഒരു കപ്പ്, പഞ്ചസാര പൊടിച്ചത്- ഒരു കപ്പ്, ബേക്കിംഗ് പൗഡര്‍- ഒരു ടീസ്പൂണ്‍, ഉപ്പ്- ഒരു നുള്ള്, ബേക്കിംഗ് സോഡ- 1/2 ടീസ്പൂണ്‍, കൊക്കോ പൗഡര്‍- 1/4 കപ്പ്, കോഴിമുട്ട- 4 എണ്ണം, ബട്ടര്‍- 100 ഗ്രാം, വാനില എസന്‍സ്- ഒരു ടീസ്പൂണ്‍, പാല്‍- 1/4 കപ്പ്, വിപ്പിംഗ് ക്രീം- 1 1/2 കപ്പ്, ഡാര്‍ക്ക് ചോക്ലേറ്റ്- ആവശ്യത്തിന്, ചെറി- ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തിടുക. മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ്, കൊക്കോ പൗഡര്‍, ഇവ അരിച്ച് യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ നാല് മുട്ട പൊട്ടിച്ച് ഒഴിച്ചുവയ്ക്കുക. അതിലേക്ക് ഒരു സ്പൂണ്‍ വാനില എസന്‍സ്, പഞ്ചസാര, പാല്‍, ബട്ടര്‍ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് അരിച്ചുവച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഓവനില്‍ 180 ഡിഗ്രിയില്‍ ശേഷം 40 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം തണുക്കാന്‍ വയ്ക്കാം. തണുത്ത ശേഷം രണ്ട് അല്ലെങ്കില്‍ മൂന്ന് ലയറായി കട്ട് ചെയ്യുക. വിപ്പിംഗ് ക്രീം ബൗളില്‍ ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത ശേഷം ഓരോ ലയറിലും തേച്ച് പിടിപ്പിക്കുക. ചെറിയും ചോക്ലേറ്റും ആവശ്യത്തിന് ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യുക.