റൊട്ടി ഉപ്പുമാവ്


AUGUST 1, 2020, 11:18 AM IST

ആവശ്യമുള്ള സാധനങ്ങള്‍

റൊട്ടി - 200 ഗ്രാം, സവാള കനംകുറച്ചരിഞ്ഞത് - 100 ഗ്രാം, പച്ചമുളക് അരിഞ്ഞത് - 10 ഗ്രാം, ഇഞ്ചി അരിഞ്ഞത് - ആവശ്യത്തിന്, കറിവേപ്പില അരിഞ്ഞത് - ആവശ്യത്തിന്, ചെറുനാരങ്ങാനീര് - 1/2 ടീസ്പൂണ്‍, കടുക്- 1 / 4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി - പാകത്തിന്, പഞ്ചസാര - 1/2 ടീസ്പൂണ്‍, 

നെയ്യ് - ആവശ്യത്തിന്.

തയാറാക്കുന്ന വിധം 

റൊട്ടി ചെറിയ കഷണങ്ങളായി മുറിക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി കടുക് പൊട്ടിച്ച് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവയെല്ലാം അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഉപ്പ്, മഞ്ഞള്‍പ്പൊടി, പഞ്ചസാര ഇവ ചേര്‍ക്കുക. റൊട്ടി കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം തളിച്ച് അടച്ചുവയ്ക്കുക. പത്ത് മിനിറ്റിന് ശേഷം അടപ്പുതുറന്ന് നാരങ്ങാനീര് ചേര്‍ത്ത് ഇളക്കി വാങ്ങുക.