ടെന്‍ഡര്‍ കോക്കനട്ട് ഐസ്‌ക്രീം


MARCH 29, 2020, 4:47 PM IST

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍- 2കപ്പ്, മുട്ട വെള്ള- 2 എണ്ണത്തിന്റേത്, പഞ്ചസാര- 1/2 കപ്പ്, ഇളം കരിക്ക്- ഒരു കപ്പ്, ജലാറ്റിന്‍- 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

കാല്‍ കപ്പ് പാല്‍ ചൂടാക്കി ജലാറ്റിന്‍ അലിയിച്ചുവയ്ക്കുക. ബാക്കി പാലില്‍ പഞ്ചസാര അലിയിപ്പിച്ച് അരിച്ചെടുക്കുക. ഒരു ബൗളില്‍ മുട്ടയുടെ വെള്ള ചേര്‍ത്ത് അടിച്ച് പതപ്പിച്ചെടുക്കുക. പാലും പഞ്ചസാരയും അടിച്ചതിലേക്ക് ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ചുവയ്ക്കുക.ഒരു ഗ്ലാസ് ഡിഷില്‍ കരിക്ക് വിതറി മുകളില്‍ തയാറാക്കിയ കൂട്ട് ഒഴിച്ച് ഒന്നര മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.