വട്ടയപ്പം 


JUNE 5, 2019, 2:16 PM IST

ചേരുവകള്‍


നേരിയ അരിപ്പൊടി - മൂന്നു കപ്പ്
തേങ്ങ ചിരകിയത്- രണ്ടു കപ്പ്
അരിപ്പൊടി കുറുക്കിയത്- ഒരു ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള- ഒന്ന്
പഞ്ചസാര- 10 ടേബിള്‍ സ്പൂണ്‍ (ആവശ്യമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)
യീസ്റ്റ്- അര ടീസ്പൂണ്‍
ഏലക്ക- നാല് എണ്ണം
ഉപ്പ്- അല്‍പം

തയാറാക്കുന്ന വിധം

തേങ്ങ നന്നായി അരയ്ക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ നേരിയ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ യീസ്റ്റ് എന്നിവ ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കണം. തേങ്ങ അരച്ചതിലേക്ക് നേരിയ അരിപ്പൊടിയും അരിപ്പൊടി കുറുക്കിയതും പൊങ്ങിയ യീസ്റ്റും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും വെള്ളവും ചേര്‍ത്ത് അടിക്കുക. ഈ കൂട്ടിലേക്ക് ഏലക്ക പൊടിച്ചത് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കണം. പൊങ്ങിയശേഷം അപ്പച്ചെമ്പുപാത്രത്തില്‍ നെയ്യ് പുരി കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.