മലബാര്‍ സ്‌പെഷല്‍ മസാല എഗ്ഗ് ഫ്രൈ


MARCH 16, 2020, 10:33 AM IST

ചേരുവകള്‍

മുട്ട- 5 എണ്ണം, വെള്ളം- ആവശ്യത്തിന്, വെളിച്ചെണ്ണ- 1 ടേബിള്‍സ്പൂണ്‍, കാശ്മീരി മുളക് പൊടി- 1 ടീസ്പൂണ്‍, മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍, ഗരം മസാല- 1/4 ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, കറിവേപ്പില- 1 തണ്ട്.

തയാറാക്കുന്ന വിധം

മുട്ട ആവശ്യത്തിന് വെള്ളം ചേര്‍ത്തു പുഴുങ്ങി എടുക്കുക. തൊലി കളഞ്ഞ ശേഷം കത്തി കൊണ്ട് വരയിടുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചെറിയ തീയില്‍ വെച്ച ശേഷം എല്ലാ മസാലകളും കറിവേപ്പിലയും ഇതിലേക്ക് ചേര്‍ത്തു കൊടുക്കുക. വരഞ്ഞു വെച്ച മുട്ടയും ചേര്‍ത്തു കൊടുക്കുക.ഒരു മൂടി കൊണ്ട് അടച്ചു വെച്ച് മസാല മുട്ടകളില്‍ നന്നായി പിടിക്കുന്നത് വരെ കുലുക്കി കൊടുക്കുക. മീഡിയം തീയില്‍ മൊരിയിച്ചെടുക്കുക.ചൂടോടെ ചായക്കൊപ്പവും മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം ഫ്രൈ ആയും കഴിക്കാം.