കപ്പ വട 


AUGUST 1, 2020, 11:19 AM IST

ആവശ്യമുള്ള സാധനങ്ങള്‍

പച്ച കപ്പ - ഒരു കിലോ, ഉള്ളി - 100 ഗ്രാം, പച്ചമുളക് - 20 ഗ്രാം, ഇഞ്ചി -10 ഗ്രാം, കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍, കറിവേപ്പില - ആവശ്യത്തിന്, ഉപ്പ് - ആവശ്യത്തിന്എണ്ണ - വറുക്കാന്‍ ആവശ്യത്തിന്.

തയാറാക്കുന്ന വിധം 

കപ്പ തൊലികളഞ്ഞ് കഴുകി ഗ്രേറ്റ് ചെയ്തെടുക്കുക. ഉള്ളി, മുളക്, ഇഞ്ചി, കറിവേപ്പില ഇവ ചെറുതായി അരിഞ്ഞെടുക്കുക. ചുരണ്ടിയ കപ്പയുടെ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക. ചെറിയ ഉരുളകളായി ഉരുട്ടിയ ശേഷം പരത്തിയെടുത്ത് വറുത്തുകോരിയെടുക്കാം.