കുമ്പിളപ്പം


MAY 15, 2020, 10:25 PM IST

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി - 1 1/2 കപ്പ്, നന്നായി പഴുത്ത ചക്ക ചുള കുരു കളഞ്ഞത് - 2 കപ്പ്, ശര്‍ക്കര ചീകിയത് - ഒരു കപ്പ്, ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍, ജീരകപ്പൊടി - 1/4 ടീസ്പൂണ്‍

 

തയാറാക്കുന്ന വിധം 

അരിപ്പൊടി, ശര്‍ക്കര, ചക്ക, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, നെയ്യ് ഇവ എല്ലാം നന്നായി മിക്‌സ് ചെയ്ത് ചെറു ചൂടു വെള്ളത്തില്‍ കുഴച്ചെക്കുക. (അല്‍പ്പം ലൂസായിവേണം കുഴയ്ക്കാന്‍. മാവ് ഒരുപാട് മുറുകി പോവുകയുമരുത്). കുഴച്ചെടുത്ത മാവ് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ശേഷം വഴനയിലയോ വാഴയിലയോ എടുത്ത് കുമ്പിളുകുത്തി അതില്‍ കുറേശ്ശെ മാവ് നിറച്ച് മടക്കി അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റി വേവിച്ച് എടുക്കുക.