മത്തിപ്പീര ഫ്രൈ


MARCH 21, 2020, 7:39 PM IST

മത്തി ഫ്രൈ കൊണ്ട് ഉഗ്രന്‍ രുചിയില്‍ പീരവയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

ചെറിയ മത്തി- 15 എണ്ണം, തേങ്ങ- ഏകദേശം മത്തിയുടെ പകുതി അളവില്‍ (കുറഞ്ഞാലും കൂടിപ്പോകരുത്), പച്ചമുളക്- 4 എണ്ണം, ഇഞ്ചി- 1 ചെറിയ കഷണം, സവാള-1 ചെറുതിന്റെ പകുതി, കറിവേപ്പില- 1 തണ്ട്, മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി- 1/2 ടേബിള്‍ സ്പൂണ്‍, കുരുമുളകു പൊടി- 1 1/2 ടേബിള്‍ സ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, എണ്ണ ആവശ്യത്തിന്.

തയാറാക്കുന്ന വിധം.

കഴുകി വൃത്തിയാക്കിയ മത്തി വരഞ്ഞതിനു ശേഷം ഉപ്പ്, മുളകുപൊടി (1 1/2 ടേബിള്‍ സ്പൂണ്‍), മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ യോജിപ്പിച്ച് പുരട്ടി വയ്ക്കുക. (വറുക്കുന്നതിന് ചെയ്യുന്നതു പോലെ).ഒരു ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് മത്തി നിരത്തി രണ്ടു വശവും വറുത്തെടുക്കുക. ഇത് നന്നായി കുത്തിപ്പൊടിച്ച് ഇളക്കുക. ശേഷം മത്തി പാനില്‍ തന്നെ വകഞ്ഞുമാറ്റി ഓയില്‍ ആവശ്യമെങ്കില്‍ ഒഴിച്ച് കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് ഇളക്കി പച്ചമണം മാറമ്പോള്‍ 1/2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി ഇട്ട് മൂപ്പിച്ച ശേഷം ചിരകിയ തേങ്ങ ചേര്‍ത്തിളക്കി ഒരു മിനിറ്റു കഴിഞ്ഞ് മാറ്റിവച്ചിരിക്കുന്ന മത്തിയും ചേര്‍ത്ത് യോജിപ്പിച്ച് ഫ്രൈ ചെയ്‌തെടുക്കുക.