ഓറഞ്ച് സ്‌പോഞ്ച് കേക്ക്


MARCH 21, 2020, 7:41 PM IST

ചേരുവകള്‍

ഓറഞ്ച് - 3 എണ്ണം എടുത്ത് തോല്‍ ഗ്രേറ്റു ചെയ്തത്, പഞ്ചസാര- അരക്കപ്പ്, തൈര്- അരക്കപ്പ്, ബട്ടര്‍ ഉരുക്കിയത്- കാല്‍ കപ്പ്, മൈദ- ഒരു കപ്പ്, ബേക്കിങ്ങ് പൗഡര്‍- ഒരു ടീ സ്പൂണ്‍, ബേക്കിങ്ങ് സോഡ- അര ടീസ്പൂണ്‍, ഓറഞ്ച് ഫുഡ് കളര്‍- ഒരു നുള്ള്.

തയാറാക്കുന്ന വിധം:

ഒരു ബൗളില്‍ മൈദയും ബേക്കിങ്ങ് പൗഡറും ബേക്കിങ്ങ് സോഡയും ചേര്‍ത്തിളക്കി രണ്ടു പ്രാവശ്യം അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, തൈര് ബട്ടര്‍ ഉരുക്കിയതും ഓറഞ്ചും (കുരുകളയണം) ചേര്‍ത്തിളക്കുക. ഓറഞ്ച് ഫുഡ് കളര്‍ ആവശ്യമെങ്കില്‍ ചേര്‍ക്കാം. ഈ ചേരുവ ബേക്കിങ്ങ് ട്രേയില്‍ അല്പം ബട്ടര്‍ പുരട്ടി ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.