പൊട്ടറ്റോ - കോളിഫ്‌ളവര്‍ റോസ്റ്റ്


AUGUST 1, 2020, 11:28 AM IST

 കോളിഫ്‌ളവര്‍ - 1 വലുത്  (പൂക്കളായടര്‍ത്തിയത്), ജീരകം - 1 ടേബിള്‍ സ്പൂണ്‍,  എണ്ണ - 4 ടേബിള്‍ സ്പൂണ്‍,  മല്ലി, കരിഞ്ചീരകം - 2 ടീസ്പൂണ്‍ വീതം, പട്ടപൊടിച്ചത് - 2 ടീസ്പൂണ്‍, മുളകുപൊടി - 2 ടീസ്പൂണ്‍, മഞ്ഞള്‍പൊടി - 2 ടീസ്പൂണ്‍, വെളുത്തുള്ളി - 4 അല്ലി (ചതച്ചത്),  കറിവേപ്പില - 8 എണ്ണം, ഉരുളക്കിഴങ്ങ് - 400 ഗ്രാം,  തക്കാളി - 400 ഗ്രാം, പച്ചമുളക് - 2 എണ്ണം, പൊടിച്ച പഞ്ചസാര - 1 ടീസ്പൂണ്‍, നാരങ്ങാ നീര് - 1 നാരങ്ങയുടെ, മല്ലിയില - ഒരു പിടി.

തയാറാക്കുന്ന വിധം

ഓവന്റെ താപനില 180 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ച് പ്രിഹീറ്റ് ചെയ്യുക. ഒരു വലിയ പാനില്‍ ഉരുളക്കിഴങ്ങിടുക. ഒപ്പം തണുത്ത വെള്ളം ഒഴിക്കുക. 5 - 6 മിനിറ്റ് തിളപ്പിക്കുക. ഇനി വെള്ളം ഊറ്റിക്കളയുക.

ഒരു വലിയ ബേക്കിംഗ് ട്രേയില്‍ ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ഇട്ട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ടോസ്റ്റ് ചെയ്യുക. 45 മിനിറ്റ് റോസ്റ്റ് ചെയ്യുക. പച്ചക്കറികള്‍ വെന്ത്, ബ്രൗണ്‍ നിറമാകാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക.

മിച്ചമുള്ള എണ്ണ ഒരു വലിയ പാനില്‍ ഒഴിക്കുക.

ഇതില്‍ കറിവേപ്പിലയും വെളുത്തുള്ളിയുമിട്ട് വറുക്കുക. ബ്രൗണ്‍ നിറമാകേണ്ടതില്ല. തക്കാളി നാരങ്ങാനീര്, പച്ചമുളക്, മുളകുപൊടി എന്നിവ ചേര്‍ക്കുക. പൊടിച്ച പഞ്ചസാരയ വിതറുക, അടച്ച് 15 മിനിറ്റ് വേവിക്കുക. തക്കാളി വെന്തുടയ്ക്കണം. റോസ്റ്റ് ചെയ്തവ ഇതില്‍ ചേര്‍ക്കുക. ഏതാനും തുള്ളി വെള്ളം ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ വച്ചശേഷം വാങ്ങുക. മല്ലിയില വിതറി അലങ്കരിക്കുക.