റഷ്യന്‍ സാലഡ്


MARCH 16, 2020, 10:35 AM IST

ചേരുവകള്‍

ഉരുളക്കിഴങ്ങും, ക്യാരറ്റും, ചതുര കഷ്ണങ്ങളായി ചെറുതായി നുറുക്കിയത്- ഓരോ കപ്പു വീതം, ബീന്‍സ്- ഒരു കപ്പ്, ഗ്രീന്‍പീസ്- അര കപ്പ്, മയോണെസ്- 2 സ്പൂണ്‍, പൈനാപ്പിള്‍ നുറുക്കിയത്- ഒരു കപ്പ്, കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍, ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം:

ഒരു പാനില്‍ അര ലീറ്റര്‍ വെള്ളം ഒഴിച്ചു ഉപ്പ് ഇട്ട് തിളയ്ക്കുമ്പോള്‍ ഉരുളക്കിഴങ്ങും ക്യാരറ്റും ഗ്രീന്‍പീസും ഇട്ട് വേവിച്ചെടുക. വെള്ളം ഊറ്റി കളഞ്ഞ് നന്നായി ആറിയ ശേഷം, അതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി റഷ്യന്‍ സാലഡ് തയാറാക്കുക.