അധികം മസാല ചേര്‍ക്കാത്ത പച്ചസാമ്പാര്‍


MARCH 2, 2020, 10:21 AM IST

ചേരുവകള്‍

തുവര പരിപ്പ്- 1 കപ്പ്, മുരിങ്ങയ്ക്ക- 2 എണ്ണം, പച്ചമുളക്- 4 എണ്ണം, സവാള- 1 എണ്ണം, മുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍, മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍, ജീരക പൊടി- 1 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി- 1 ടേബിള്‍ സ്പൂണ്‍, കായം- 1 ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, പുളി വെള്ളം- 1 ബൗള്‍തയാറാക്കുന്ന വിധം

ഒരു കുക്കറില്‍ ഒരു കപ്പ് തുവരപ്പരിപ്പും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് രണ്ട് വിസില്‍ വരുന്നതു വരെ വേവിക്കുക. അതിനുശേഷം ഒരു പാനില്‍ പുളിവെള്ളം (ഒരു ബൗള്‍) ഒഴിച്ച് സവാളയും മുരിങ്ങയ്ക്കയും പച്ചമുളകും ഇട്ട് അഞ്ചു മിനിറ്റ് നേരം വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. ഒരു ബൗളിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് സാമ്പാറിലേക്ക് ചേര്‍ക്കുക. അതിലേക്ക് കായപ്പൊടിയും ജീരകപൊടിയും ചേര്‍ക്കുക.

താളിക്കുന്നതിനായി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉലുവയും കടുകും പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിച്ച് സാമ്പാറിലേക്ക് ഒഴിക്കുക.