ചേന കുരുമുളക് ഫ്രൈ


JUNE 3, 2019, 1:04 PM IST

ചേന വിരോധികള്‍ക്കു പോലും ഇഷ്ടപ്പെടുന്ന വിഭവമാണ് ചേന കുരുമുളക് ഫ്രൈ.


Ingredients

    ചേന - 400gm


    ചെറിയുള്ളി -20 ( സവാള -1 വലുത്)


    വെള്ളുതുള്ളി -5 അല്ലി


    കുരുമുളക് -2 ടീസ്പൂണ്‍( കുരുമുളക് ഇല്ലെങ്കില്‍ മാത്രം കുരുമുളക് പൊടിഎടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)


    തേങ്ങാകൊത്ത് -1/4 കപ്പ്


    കറിവേപ്പില -1 തണ്ട്


    മഞള്‍പൊടി -1/4 ടീ സ്പൂണ്‍


    ഗരം മസാല -1/4 ടീസ്പൂണ്‍


    വറ്റല്‍മുളക് -2


    ഉപ്പ് ,എണ്ണ,കടുക് -പാകത്തിനു

Method
Step 1


ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞള്‍പൊടി ഇവ ചേര്‍ത് ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.


Step 2

ചെറിയുള്ളി(സവാള),വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക)


Step 3

പാനില്‍ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതല്‍ എടുക്കാം)കടുക്, വറ്റല്‍മുളക് , കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക.


Step 4

ശേഷം ചതച്ച് വച്ച കൂട്ട് ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോള്‍ മഞള്‍പൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക.


Step 5

ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.


Step 6

34 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാന്‍ ലേശം സമയം എടുക്കും.


Step 7

നല്ല കിടിലന്‍ ടേസ്റ്റ് ഉള്ള ചേന കുരുമുളക് ഫ്രൈ റെഡി.