പരിപ്പ് സുഖിയന്‍


MAY 15, 2020, 10:22 PM IST

ആവശ്യമുള്ള സാധനങ്ങള്‍

തേങ്ങ ചിരകിയത് - 1/2 മുറി, ശര്‍ക്കര ചീകിയത് - ഒരു കപ്പ്, നെയ്യ് - 2 ടേബിള്‍ സ്പൂണ്‍, ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍, ഉഴുന്നുപരിപ്പ് - 250 ഗ്രാം, കടലപ്പരിപ്പ് - 120 ഗ്രാം, ഉപ്പ് - ഒരു നുള്ള്, എണ്ണ -ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഉഴുന്നുപരിപ്പ് കുതിര്‍ത്ത് അരച്ച് അതില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് വയ്ക്കുക. കടലപ്പരിപ്പ് വേവിച്ച് വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് തേങ്ങ, ശര്‍ക്കര, ഏലയ്ക്കാപ്പൊടി, എന്നിവ ചേര്‍ത്തിളക്കി അതിലേക്ക് കടലപ്പരിപ്പ് വേവിച്ചത് ചേര്‍ത്ത് മിക്‌സ് ചെയ്ത് അടുപ്പില്‍നിന്ന് വാങ്ങി കുറേശ്ശെ എടുത്ത് ഉരുളകളാക്കി വയ്ക്കുക. ഇതേ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തിളയ്ക്കുമ്പോള്‍ ഉരുട്ടിവച്ചിരിക്കുന്ന ഉരുളകള്‍ ഓരോന്നും ഉഴുന്നുമാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കാം.