തലപ്പാക്കട്ടി ബിരിയാണി


MAY 8, 2020, 5:03 PM IST

ആവശ്യമുള്ള സാധനങ്ങള്‍

മട്ടന്‍ - 3/4 കിലോ, ജീരകശാല അരി - 3/4 കിലോ, പച്ചമുളക് - ഒരെണ്ണം, ഏലയ്ക്ക - ഒരെണ്ണം, കറുവാപ്പട്ട - ഒരെണ്ണം, ബിരിയാണി ഇല - ഒരെണ്ണം, തക്കോലം - 2 എണ്ണം, മുളകുപൊടി - 1 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍, തക്കാളി - ഒരെണ്ണം (ചെറുതായരിഞ്ഞത് ), തൈര് - 4 ടേബിള്‍ സ്പൂണ്‍, പുതിനയില - 1/2 പിടി, മല്ലിയില - 1/2 പിടി, വെള്ളം - 6 ഗ്ലാസ്, നെയ്യ് - ആവശ്യത്തിന്, എണ്ണ - ആവശ്യത്തിന്, നാരങ്ങ - ഒരെണ്ണം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍, ഉപ്പ് - ആവശ്യത്തിന്

 അരപ്പിന്

ചെറിയ ഉള്ളി - 26 എണ്ണം, പച്ചമുളക് - 3 എണ്ണം, പുതിനയില - 1 പിടി, മല്ലിയില - 1/2 പിടി

മസാല തയാറാക്കാന്‍

കൊത്തമല്ലി - 2 ടേബി ള്‍ സ്പൂണ്‍, കറുവാപ്പട്ട - ഒരെണ്ണം, ജാതിക്ക പൊടിച്ചത് - ഒരു ടീസ്പൂണ്‍, കുരുമുളക് - 1/2 ടീസ്പൂണ്‍, ജീരകം - ഒരു ടീസ്പൂണ്‍, ഏലയ്ക്ക - 5 എണ്ണം, ഗ്രാമ്പു - 5 എണ്ണം, കറുവാപ്പട്ട - ഒരെണ്ണം, ജീരകം - ഒരു ടീസ്പൂണ്‍.

തയാറാക്കുന്ന വിധം

അരി അര മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക, മസാലയ്ക്കുള്ളത് പൊടിച്ചെടുക്കുക.

അരപ്പിനുള്ളത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക(അധികം അരഞ്ഞുപോകരുത്).

മട്ടന്‍ കുക്കറിലിട്ട് ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, അരപ്പില്‍ നിന്ന് ഒരു ടേബിള്‍ സ്പൂണ്‍ ഇവ പുരട്ടി വയ്ക്കുക. ഇതിലേക്ക് അരി കുതിര്‍ത്ത വെള്ളം രണ്ട് ഗ്ലാസ് ഒഴിച്ച് മട്ടണ്‍ വേവിക്കുക. മട്ടണ്‍ വെന്ത ശേഷം ഇറച്ചിയും വെള്ളവും വെവ്വേറെ മാറ്റി വയ്ക്കുക.

കുക്കര്‍ കഴുകി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് റിഫൈന്‍ഡ് ഓയില്‍ ഒഴിച്ചുകൊടുക്കുക, മൂന്ന് ടേബിള്‍ സ്പൂണ്‍ നെയ്യും അതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ഒരു പച്ചമുളക്, ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ബിരിയാണി ഇല, തക്കോലം ഇവ ചേര്‍ത്ത് ഇത് ചൂടായി വരുമ്പോള്‍അരച്ചുവച്ചതിന്റെ ബാക്കിയും ചേര്‍ത്ത് വഴറ്റി ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ത്ത് വഴറ്റിയ ശേഷം പൊടിച്ചുവച്ച മസാല ചേര്‍ക്കാം.

പച്ചമണം മാറി മൂത്ത ശേഷം ഇതിലേക്ക് തക്കാളി ചേര്‍ത്ത് വേവിച്ച മട്ടണ്‍ ചേര്‍ത്തിളക്കുക. തൈരും, ഉപ്പും ചേര്‍ത്തിളക്കി അഞ്ച് മിനിറ്റ് ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കാം. ഇതിലേക്ക് ആറ് ഗ്ലാസ് വെള്ളവും (ഇറച്ചി വേവിച്ച വെള്ളം) ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ കുതിര്‍ത്ത അരി ചേര്‍ത്തിളക്കി നാരങ്ങാനീരും ഒഴിച്ച് പുതിനയിലയും മല്ലിയിലയും ചേര്‍ത്ത് കുക്കര്‍ അടച്ച് വേവിക്കുക. വെന്ത ശേഷം ഇതിനുമുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് പുതിനയിലയും മല്ലിയിലയും വിതറി 15 മിനിറ്റ് കുറഞ്ഞ തീയില്‍ അടുപ്പില്‍ വച്ചശേഷം ഇളക്കി വിളമ്പാം.