വെജിറ്റബിള്‍ പുലാവ്


MARCH 29, 2020, 4:45 PM IST

ആവശ്യമുള്ള സാധനങ്ങള്‍

ബസുമതി അരി- 1/2 കിലോ, ഗ്രീന്‍പീസ്- 50 ഗ്രാം, ക്യാരറ്റ് ചെറുതായരിഞ്ഞത്- 50 ഗ്രാം, ബീന്‍സ് ചെറുതായി അരിഞ്ഞത്- 50 ഗ്രാം, സവാള അരിഞ്ഞത്- 250 ഗ്രാം, ജാതിക്കാപ്പൊടി- 1/2 ടീസ്പൂണ്‍, എണ്ണ- 50 മില്ലി ലിറ്റര്‍, ഇഞ്ചി അരച്ചത്- 1/2 ടീസ്പൂണ്‍, വെളുത്തുളളി അരച്ചത്- 1/2 ടീസ്പൂണ്‍, നെയ്യ്- 50 മില്ലി ലിറ്റര്‍, ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, ജാതിപത്രി- ആവശ്യത്തിന്, കശുവണ്ടിപ്പരിപ്പ്, കിസ്മിസ്- 25 ഗ്രാം വീതം, വെള്ളം- 2 ലിറ്റര്‍, ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം

അരി കുതിരാനിടുക. വലിയ ഒരു ഉരുളി അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കുതിര്‍ത്തുവാരി വച്ചിരിക്കുന്ന അരി, ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ജാതിപത്രി, ജാതിക്കാപ്പൊടി ഇവ ചേര്‍ത്ത് ഇവ ചേര്‍ത്ത് കുറഞ്ഞ തീയില്‍ വറുക്കുക. (ബ്രൗണ്‍ നിറമാകരുത്).എണ്ണയില്‍ സവാള, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇവയും പച്ചക്കറികളും വഴറ്റുക. ഇതിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ 20- 30 മിനിറ്റ് വേവിക്കുക. വെന്തശേഷം മല്ലിയിലയും കശുവണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ മൂപ്പിച്ചതും ഇട്ട് അലങ്കരിക്കാം.