ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ട്രാക്ക് ചെയ്യാന്‍ രഹസ്യ രീതിയുണ്ടെന്ന് സക്കര്‍ബര്‍ഗ്


NOVEMBER 20, 2020, 10:23 AM IST

മിസോറി: ഉപഭോക്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതായി ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഹിയറിംഗില്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ടുകളിലും ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റിലുടനീളം ഉപകരണങ്ങളുണ്ടെന്നാണ് സക്കര്‍ബര്‍ഗ് സമ്മതിച്ചത്. ഉപഭോയോക്താക്കളുടെ അറിവില്ലാതെയാണ് ഇക്കാര്യം നിര്‍വഹിക്കുന്നത്. അമേരിക്കക്കാര്‍ക്കെതിരെ എത്ര തവണ ഈ ഉപകരണം ഉപയോഗിക്കപ്പെട്ടുവെന്ന ചോദ്യത്തില്‍ സക്കര്‍ബര്‍ഗിന് മറുപടിയുണ്ടായിരുന്നില്ല. എങ്കിലും അമേരിക്കന്‍ പൗരന്മാരെ നിരീക്ഷിക്കാന്‍ എപ്പോഴെങ്കിലും ഇത് ഉപയോഗിച്ചതായി സക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചിട്ടുമില്ല. 

ഫേസ്ബുക്കില്‍ മാത്രമല്ല ഇന്റര്‍നെറ്റിലെ മുഴുവന്‍ ഉപയോക്താക്കളേയും നിരീക്ഷിക്കാനാണ് സെന്‍ട്രയെന്ന ഉപകരണം ഉപയോഗിക്കുന്നത്. ഉപയോക്താവ് സന്ദര്‍ശിക്കുന്ന വ്യത്യസ്ത പ്രൊഫൈലുകള്‍, സന്ദേശ സ്വീകര്‍ത്താക്കള്‍, ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍, വെബില്‍ സന്ദര്‍ശിക്കുന്ന പേജുകളും ബട്ടണുകളും തുടങ്ങി എല്ലാകാര്യങ്ങളും നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

Other News