സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് ബോറിസ് ജോണ്‍സണ്‍


JANUARY 9, 2021, 10:40 PM IST

ലണ്ടന്‍: കോവിഡ് ആരംഭിച്ചത് മുതലുള്ള ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെയാണ് ബ്രിട്ടണ്‍ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് വ്യാപനം ഏറ്റവും കൂടിയ തോതിലാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിന്‍ വിതരണം ആരംഭിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വീടുകളില്‍ തന്നെ കഴിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്തെ പൊതു ആരോഗ്യസംവിധാനത്തെ സംരക്ഷിച്ച് ജീവനുകള്‍ രക്ഷിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ വകഭേദം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് പകരുന്നത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Other News