ബ്രെക്‌സിറ്റ് ട്രാൻസിഷൻ കാലാവധി കഴിയുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു.കെ.- യൂറോപ്യൻ യൂണിയൻ പുതിയ കരാറിന് ധാരണയായി


DECEMBER 24, 2020, 9:45 PM IST

ലണ്ടൻ: ബ്രിട്ടനും യൂറോപ്യൻ യൂണിയനും പുതിയ ബ്രെക്‌സിറ്റ് ട്രേഡിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ധാരണയായി. വ്യാഴാഴ്ചയാണ് ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ അന്തിമ ധാരണയിൽ എത്തിയത്. യു.കെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ വോട്ടുചെയ്തതിന് ശേഷം നാല് വർഷങ്ങൾക്ക് ഇപ്പുറമാണ് പരസ്പര സഹകരണത്തിൽ ധാരണയായത്. സാമ്പത്തിക കരാറിൽ തുടർന്ന അവ്യക്തത ഒഴിവാക്കാൻ സഹായകരമാണ് ഇപ്പോഴത്തെ നീക്കം. പരസ്പര സഹകരണ കരാർ ഇല്ലാത്ത സാഹചര്യം ഒഴിവായത് ഇരുകൂട്ടർക്കും പ്രതീക്ഷ നൽകുന്നതാണ്. ബ്രെക്‌സിറ്റ് ട്രാൻസിഷൻ പീരീഡ്‌ കഴിയുന്നതിന് ഒരാഴ്ച മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. 

ഇത് നല്ലൊരു ഇടപാടാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെ ലെയ്ൻ അഭിപ്രായപെട്ടു. 

ഇരു വിഭാഗങ്ങളുടെയും പരമാധികാരം ബഹുമാനിക്കപ്പെടുന്ന കരാറാണ് ഇപ്പോഴത്തേത് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്യാബിനററ്റിൽ വിശദീകരിച്ചിരുന്നു.

യൂറോപ്യൻ യൂണിയന്റെ പൊതുവായ വിപണിയും കസ്റ്റംസ് കൂട്ടായ്മയും വിട്ട് ബ്രിട്ടൻ പുറത്ത് പോകാൻ തീരുമാനം എടുക്കുക ആയിരുന്നു. ഇപ്പോഴത്തെ കരാർ പ്രകാരം താരിഫ് രഹിത വ്യവസായ സഹകരണം പോലീസിന്റെയും കോടതിയുടെയും സഹകരണം എന്നിവ സാധ്യമാകും. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോണും തമ്മിൽ ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 ഓളം തവണ ഇരുവരും ഫോൺ മുഖേന ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 

Other News